പത്മപ്രഭാ പുരസ്കാരം സ്വന്തമാക്കി മലയാളികളുടെ പ്രിയപ്പെട്ട ശ്രീകുമാരൻ തമ്പി. ഈ വർഷത്തെ പത്മപ്രഭാ പുരസ്കാരം ലഭിച്ചത് കവിയും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പിക്കാണെന്നത് ഏറെ അഭിമാനമുണ്ടാക്കുന്നതാണ്. ഗാന രചയിതാവായ കെ ജയകുമാർ ചെയർമാനും, തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത്, കവിയും ഗാന രചയ്താവുമായ റഫീഖ് അഹമ്മദ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞടുത്തത്.
യാത്ര സർവീസ് നിരക്ക് കുറച്ച് കെഎസ്ആർടിസി, പുതിയ നിരക്കുകള്‍ ഇന്ന് മുതൽ പ്രാബല്യത്തിൽ
75000 രൂപയുൾപ്പെടുന്നതാണ് പുരസ്കാരം. സാഹിത്യ ലോകത്തും ചലച്ചിത്ര ലോകത്തും ഒരുപോലെ അതുല്യ സംഭാവനകൾ നൽകിയ വ്യക്തിയാണ് അദ്ദേഹം. പ്രവർത്തിച്ച എല്ലാ മേഖലകളിലും ഒരു പോലെ മാറ്റ് തെളിയിച്ച പ്രതിഭാശാലിയാണ് ശ്രീകുമാരൻ തമ്പിയെന്ന് ജൂറി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക