കണ്ണൂർ :നവംബര്‍ മാസത്തെ റേഷന്‍ സാധനങ്ങളുടെ വിതരണം ആരംഭിച്ചു. എ എ വൈ വിഭാഗത്തില്‍പെട്ടവര്‍ക്ക് കാര്‍ഡിന് 30 കി ഗ്രാം അരിയും അഞ്ച് കി ഗ്രാം ഗോതമ്പും സൗജന്യമായും ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. മുന്‍ഗണനാ (പി എച്ച് എച്ച്) വിഭാഗത്തില്‍പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കി ഗ്രാം അരിയും ഒരു കി ഗ്രാം ഗോതമ്പും കി ഗ്രാമിന് രണ്ട് രൂപ നിരക്കില്‍ ലഭിക്കും.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടാനൊരുങ്ങി നിയമസഭാ പ്രിവിലേജ് കമ്മിറ്റി
രണ്ടു വിഭാഗങ്ങള്‍ക്കും പിഎംജികെഎവൈ പദ്ധതി പ്രകാരം കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കി ഗ്രാം അരിയും ഒരു കി ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.
പൊതുവിഭാഗം സബ്സിഡി (എന്‍ പി എസ്) വിഭാഗത്തില്‍പെട്ട കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോയ്ക്ക് നാല് രൂപാ നിരക്കിലും കാര്‍ഡിന് ഒരു കിലോ മുതല്‍ രണ്ട്് കിലോ വരെ ആട്ട ലഭ്യതയ്ക്കനുസരിച്ച് കിലോയ്ക്ക് 17 രൂപാ നിരക്കിലും ലഭിക്കും.
പൊതുവിഭാഗം (എന്‍ പി എന്‍ എസ്) നോണ്‍ സബ്സിഡി വിഭാഗത്തില്‍പെട്ട കാര്‍ഡിന് രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപാ നിരക്കിലും ലഭ്യതയ്ക്കനുസരിച്ച് കാര്‍ഡിന് ഒരു കിലോ മുതല്‍ രണ്ട് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കും.
ദീപാവലിക്ക് പടക്കങ്ങള്‍ വില്ക്കുകയോ പൊട്ടിക്കുകയോ ചെയ്യരുതെന്ന് കൊല്‍ക്കത്ത ഹൈക്കോടതി
വൈദ്യുതീകരിച്ച വീടുളളവര്‍ക്ക് ഓരോ കാര്‍ഡിനും അര ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുളള കാര്‍ഡുടമകള്‍ക്ക് ഓരോ കാര്‍ഡിനും നാല് ലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 29 രൂപാ നിരക്കില്‍ ലഭിക്കും.
റേഷന്‍ വിതരണം സംബന്ധമായ പരാതികള്‍ താലൂക്ക് സപ്ലൈ ഓഫീസ്, തളിപ്പറമ്പ്- 0460 2203128, തലശ്ശേരി- 0490 2343714, കണ്ണൂര്‍- 0497 2700091, ഇരിട്ടി- 0490 2494930, ജില്ലാ സപ്ലൈ ഓഫീസ്- 0497 2700552, ടോള്‍ഫ്രീ നമ്പര്‍- 1800-425-1550, 1947 എന്നീ നമ്പറുകളില്‍ അറിയിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക