വേണ്ട സമയത്ത് മനംനിറഞ്ഞ് സേവന സന്നദ്ധരായി രംഗത്തിറങ്ങാനും നമ്മുടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയും. പദവിയുടെ വലുപ്പവും തോളിലെ സ്റ്റാറുകളുടെ എണ്ണവും നോക്കാതെ സേവന രംഗത്തിറങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥരെ നാം എത്രയോ വട്ടം കണ്ടിട്ടുണ്ട്.
ഇവിടെയിതാ കനിവിന്റെ കൈകളുമായി ഓടിയെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഏവരുടേയും മനം നിറയ്ക്കുകയാണ്. മെഴുവേലിയില്‍ നിന്നാണ് ആ നന്മക്കഥ പുറത്തു വരുന്നത്. ഒറ്റയ്ക്ക് വീട്ടില്‍ താമസിക്കുന്ന വൃദ്ധയായ അമ്മ ബോധരഹിതയായി വീഴുകയായിരുന്നു.
അവര്‍ ബോധരഹിതയായി കിടക്കുന്നതറിഞ്ഞു അവിടെയെത്തിയതാണ് ഇലവുംതിട്ട പോലീസ്. ആംബുലന്‍സ് വിളിച്ചിട്ട് ലഭ്യമായതുമില്ല. ഒടുവില്‍ പോലീസ് തന്നെ ആംബുലന്സ്ഡ്രൈവറായി. ആശുപത്രിയിലെത്തിച്ച ആ അമ്മ സുഖം പ്രാപിച്ചു വരികയാണ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ആ നന്മക്കഥ വിഡിയോ രൂപത്തില്‍ പങ്കുവയ്ക്കപ്പെട്ടത്.
https://www.facebook.com/124994060929425/videos/1067887033648083/?__cft__[0]=AZX7DeUAIn9ds_ufk_dEznBne9sUKxlfSjLqbQn_t_7B-m9vPXysx-u7PYdv0BdvG0-RDBDE5TTy_t_G-6uEEwKyLeLvWQfROWJRvnv1zlHrSqnZf3-BF4b_15QjCNSHE8qCWQq0GWzXDE-Y_94GwjZg
പ്രതികരിക്കാൻ ഇവിടെ എഴുതുക