ഭക്ഷണശീലം വെറും ഒരു ദിനചര്യ മാത്രമല്ല ഒരു സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്. നല്ല ഭക്ഷണ ശീലത്തെക്കുറിച്ച് പറയുകയാണെങ്കിൽ, അത് എല്ലാവിധത്തിലും ഒരാളുടെ ആരോഗ്യവും ശാരീരിക ക്ഷേമവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
നല്ല ഭക്ഷണശീലം ഒരാളെ എല്ലായ്പ്പോഴും ആരോഗ്യമുള്ളതാക്കി തീർക്കാൻ സഹായിക്കുമ്പോൾ മോശം ശീലങ്ങൾ നിങ്ങളെ രോഗികളാക്കി മാറ്റുമെന്നാണ്. ഇത്തരത്തിൽ നിങ്ങളുടെ ശരീരത്തിന് ദോഷം വരുത്താൻ സാധ്യതയുള്ള ഒരു ഭക്ഷണ ശീലത്തെക്കുറിച്ചാണ് നമ്മളിന്ന് ചർച്ചചെയ്യാൻ പോകുന്നത്.
കോവിഡ് രോഗികളിൽ വൈറ്റമിൻ ഡി അഭാവം കണ്ടെത്തിയതായി പഠനം
പണ്ടത്തെ കാലത്ത് ഒരു ചൊല്ലുണ്ടായിരുന്നു. ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം എന്നാണത്. ഉണ്ടുകഴിഞ്ഞ ശേഷമുള്ള കുളി ആരോഗ്യത്തിന് പലരീതിയിലും ദോഷകരമായി മാറുമെന്ന് പറയപ്പെട്ടിരുന്നു.
കുളിക്കുന്ന സമയം സ്വാഭാവികമായും നമ്മുടെ ശരീര താപനില കുറയുകയും രക്തചംക്രമണത്തിന്റെ വേഗതയിൽ വ്യതിയാനങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. രക്തയോട്ടം കുറയുന്നത് ദഹനത്തെ മോശപ്പെട്ടതാക്കി മാറ്റാനുള്ള സാധ്യതയുണ്ട്. കഴിച്ചതിനു ശേഷം കുളി പലരിലും അസിഡിറ്റി, ഛർദ്ദി, അമിതവണ്ണം തുടങ്ങിയ അസ്വസ്ഥതകളിലേക്ക് നയിക്കുമെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
പ്രകൃതി നിയമമനുസരിച്ച്, ഭക്ഷണം കഴിക്കുന്നതിനു മുൻപാവണം ഒരാൾ കുളിക്കേണ്ടത്. കാരണം കുളിക്കുമ്പോൾ ശരീരം ശുദ്ധീകരിക്കപ്പെടുക മാത്രമല്ല, ശരീരത്തിലെ ഓരോ കോശങ്ങളും വീണ്ടും ഊർജ്ജസ്വലമായി മാറി ശരീരത്തിന് വിശപ്പിന്റെ സിഗ്നലുകളെ നൽകുകയും ചെയ്യുമെന്നാണ്. ഭക്ഷണം കഴിച്ച ശേഷമാണെങ്കിൽ കുറഞ്ഞത് 35-40 മിനിറ്റെങ്കിലും കാത്തിരിക്കുന്നു കഴിഞ്ഞാവണം കുളിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക