ഈ വർഷം ഏപ്രിലിൽ അവതരിപ്പിച്ച ഹോണർ 9 എക്സ് ലൈറ്റിന്റെ പിൻഗാമിയെത്തുന്നു. നവംബർ 10 ന് നടക്കുന്ന ഡിജിറ്റൽ ലോഞ്ച് ഇവന്റിലാണ് ഹോണർ 10 എക്സ് ലൈറ്റ് സ്മാർട്ട്ഫോൺ അവതരിപ്പിക്കുക. ഗ്രീൻ, പർപ്പിൾ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് വിപണിയിലെത്തുക. 4 ജിബി റാമുമായി വരുന്ന കിരിൻ 710 എ പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്.
അര്‍ണബിന് ജാമ്യമില്ല; കീഴ്ക്കോടതിയെ സമീപിക്കാമെന്ന് ബോംബെ ഹൈക്കോടതി
ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ പ്രൈമറി സ്നാപ്പർ ഉൾക്കൊള്ളിച്ചിരിക്കുന്നു. മൂന്ന് ക്യാമറകൾ 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ്. ബ്ലൂടൂത്ത് 5.1, 2.4 ജിഗാഹെർട്സ് വൈ-ഫൈ, എൽടിഇ, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നു. അതേസമയം, ഹോണർ 10 എക്സ് ലൈറ്റിന്റെ കൂടുതൽ സവിശേഷതകളോ വിലയോ ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക