പത്തനംതിട്ട: ശബരിമല തീർഥാടകർക്കുളള കോവിഡ് മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നിലയ്ക്കൽ എത്തുന്നതിന് 24 മണിക്കൂർ മുൻപ് എടുത്ത കോവിഡ്നെഗറ്റീവ് സർട്ടിഫിക്കറ്റ് തീർഥാടകർ കയ്യിൽ കരുതണം. ആന്റിജൻ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് കണ്ടെത്തിയാലും എല്ലാ മുൻകരുതലും സ്വീകരിക്കണം. ശബരിമലയിൽ എത്തിയാൽ 30 മിനിറ്റ് ഇടവിട്ടെങ്കിലും കൈകൾ വൃത്തിയാക്കണം.
ആകാശവാണിയുടെ ആലപ്പുഴ പ്രക്ഷേപണ നിലയം അടച്ചുപൂട്ടാനുള്ള തീരുമാനം ഒരാഴ്ചത്തേയ്ക്ക് മരവിപ്പിച്ചു
മല കയറുമ്പോഴും ദർശനത്തിനു നിൽക്കുമ്പോഴും രണ്ട് അടി അകലം പാലിക്കണം. മാസ്ക് നിർബന്ധമാണ്. കോവിഡ് ഭേദമായവർ ആണെങ്കിൽ കൃത്യമായ ശാരീരിക ക്ഷമത പരിശോധന നടത്തി ആരോഗ്യം ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം മല കയറണം. നിലയ്ക്കലിലും പമ്പയിലും ആളുകൾ കൂടുന്നത് ഒഴിവാക്കണം. തീർഥാടകർക്ക് ഒപ്പം വരുന്ന ഡ്രൈവർമാർക്കും സഹായികൾക്കും ഈ മാർഗ നിർദേശം ബാധകമാണെന്നും ആരോഗ്യ സെക്രട്ടറി പുറത്തിറക്കിയ മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക