ഇന്ന് രാവിലെ 9.00 മണിക്ക് പഴയങ്ങാടി മുതൽ പിലാത്തറ വരെ കെ. എസ് ടി പി റോഡിൽ ദുർഗന്ധം പരത്തുന്ന മലിന ജലം ഒഴുക്കി കൊണ്ട് ഓടിച്ചു വരികയായിരുന്ന മീൻ ലോറി മോട്ടേർ വാഹന വകുപ്പ് പിടികൂടി പിഴ ചുമത്തി. മോട്ടോർ വെഹികിൾ ഇൻസ്പെക്ടർ പ്രേമരാജൻ കെ വി യുടെ നേതൃത്വത്തിൽ അസിസ്റ്റൻറ് മോട്ടോർ വെഹികൾ ഇൻസ്പെക്ടർമാരായ ഗിജേഷ് ടി, അഭിലാഷ് കെ , പ്രവീൺ കുമാർ കെ വി എന്നിവരുടെ സംഘമായിരുന്നു നടപടി സ്വീകരിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കുന്നു
വാഹനം റോഡ് നികുതി അടക്കാത്തതായും കണ്ടെത്തി പിഴയായി 9750 രൂപ ഇടുകയും വാഹനത്തിലെ മലിന ജലം പയ്യന്നൂർ പെരുമ്പ മാർക്കറ്റിൽ വച്ച് പൂർണ്ണമായും ഒഴുക്കി കളഞ്ഞ് വാഹനം ശുദ്ധീകരിച്ച് യാത്ര തുടരാൻ അനുവദിക്കുകയും ചെയ്തു. ഇത്തരത്തിൽ മത്സ്യ കൊഴുപ്പ് കലർന്ന മലിന ജലം പരസര മലിനീകരണം ഉണ്ടാക്കുന്ന തോടൊപ്പം ഇരു ചക്ര വാഹന യാത്ര ദുഷ്കരമാരക്കയും പലപ്പോഴും ഇരു ചക്ര വാഹനങ്ങൾ തെന്നിവീണ് അപകടം ഉണ്ടാക്കുകയും ചെയ്യാറുണ്ട്. റോഡിന്റെ പെട്ടന്നുള്ള നാശത്തിനും ഇത് കാരണമാകാം. വിഷയം ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് തുടർ നടപടികൾക്കായി ശുപാർശ ചെയതു.
പ്രതികരിക്കാൻ ഇവിടെ എഴുതുക