കോമഡി നമ്പറുകളിലൂടെ മാത്രമല്ല രസകരമായ ക്യാപ്ഷനുകളിലൂടെയും ആരാധകരുടെ കയ്യടി നേടുന്ന താരമാണ് രമേഷ് പിഷാരടി. അതിനാൽ താരത്തിന്റെ ഓരോ പുതിയ പോസ്റ്റുകളും പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. ഇപ്പോൾ തന്റെ മകന്റെ വിഷമം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം.
മകൻ നടക്കാൻ തുടങ്ങിയെങ്കിലും ഇതുവരെ പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല എന്നാണ് താരം പറയുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് താരം മകന്റെ ദുഃഖം പങ്കുവെച്ചത്.
“നടക്കാൻ പഠിച്ചതിന്റെ പിറ്റേന്ന് മുതൽ പുറത്തിറങ്ങാൻ പറ്റിയിട്ടില്ല,” എന്നാണ് മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. ജനലിൽ പിടിച്ച് പുറത്തേക്ക് നോക്കി വിഷമത്തോടെ ഇരിക്കുന്ന അച്ഛനെയും മകനെയുമാണ് ചിത്രത്തിൽ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക