കണ്ണൂർ :ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി പിണറായി ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയുടെ നേതൃത്വത്തില്‍ ഔഷധസസ്യങ്ങള്‍ വിതരണം ചെയ്തു. ചെറുതാഴം കുരുമുളക് ഉല്പാദന കേന്ദ്രത്തിലേക്കുള്ള ഔഷധ സസ്യങ്ങള്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രഞ്ജിത്ത് രാജിന് നല്കി കണ്ണൂര്‍ ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ജി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസിലേക്കുള്ള ഔഷധ സസ്യങ്ങള്‍ അസിസ്റ്റന്റ് സേഫ്റ്റി ഓഫീസര്‍ ശശിധരന് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡിജോ ജോസില്‍ നിന്നും ഏറ്റുവാങ്ങി. ഫോറസ്റ്റ് ഓഫീസിലേക്കുള്ളത് കക്കോത്ത് പ്രഭാകരന് വിതരണം ചെയ്തു. മറ്റ് ഡിസ്പെന്‍സറികളില്‍ വിതരണം ചെയ്യുവാനുള്ള ഔഷധ ചെടികളുടെ വിതരണവും നടന്നു. ഫാര്‍മസിസ്റ്റ് പി പ്രമോദ് അധ്യക്ഷനായി. ഡോ. ശ്രുതി, ഡോ. രശ്നി, ഡോ. രശ്മി രഘൂത്തമന്, കാരായി ലീല തുടങ്ങിയവര്‍ പങ്കെടുത്തു.
ജയിലില്‍ സ്വപ്നയുടെ ജീവനു ഭീഷണിയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ
പ്രതികരിക്കാൻ ഇവിടെ എഴുതുക