തൃക്കരിപ്പൂര്‍ ഗവ.പോളിടെക്നിക്ക് കോളേജിലെ ഈ അധ്യയന വര്‍ഷത്തെ അവസാനഘട്ട അലോട്ട്മെന്റ് പ്രകാരമുള്ള അഡ്മിഷന് നവംബര്‍ 16, 17, 18, 19 തീയതികളില്‍ കോളേജില്‍ നടക്കും. നേരത്തെ ഉയര്‍ന്ന ഓപ്ഷന് രജിസ്റ്റര്‍ ചെയ്തവരടക്കം ഈ അലോട്ട്മെന്റില്‍ തൃക്കരിപ്പൂര്‍ ഗവ.പോളിടെക്നിക്കില്‍ അഡ്മിഷന് ലഭിച്ചവര്‍ നവംബര്‍ 19 ന് വൈകിട്ട് നാല് മണിക്ക് മുമ്പായി എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുമായി രക്ഷിതാവിനോടൊപ്പം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. അലോട്ട്മെന്റ് ലഭിച്ചവര്‍ പ്രവേശനം നേടാത്ത പക്ഷം അലോട്ട്മെന്റ് റദ്ദാകും. ഫീസ് അടക്കേണ്ട വിദ്യാര്‍ഥികള്‍ 3190 രൂപ എ ടി എം കാര്‍ഡ് പേയ്മെന്റായും, 2772 രൂപ ക്യാഷ് പേയ്മെന്റായും ചെയ്യണം. ഫോണ്‍: 0467 2211400, 9946457866, 9497644788. വെബ്സൈറ്റ്: gptctrikaripur.in.
ജയിലില്‍ സ്വപ്നയുടെ ജീവനു ഭീഷണിയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ
പ്രതികരിക്കാൻ ഇവിടെ എഴുതുക