അശ്ലീല സ്വഭാവമുള്ള ടിവി പരസ്യങ്ങള്‍ ഇനി പ്രദർശിപ്പിക്കില്ല. അശ്ലീല സ്വഭാവമുള്ള ടെലിവിഷന്‍ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഉത്തരവായി. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് ഇത്തരം പരസ്യങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയത്. ഉത്തരവ് പ്രകാരം അടിവസ്ത്രങ്ങള്‍, പെര്‍ഫ്യൂം എന്നിവയുള്‍പ്പടെയുള്ള പരസ്യങ്ങള്‍ക്കാണ് വിലക്ക്.
വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്ക് പ്രകോപനമാകും എന്നാണ് കോടതിയുടെ വാദം. ഉപയോക്താക്കളിൽ പരസ്യങ്ങൾക്ക് വലിയ രീതിയിലുള്ള സ്വാധീനം ചെലുത്താനാകുമെന്നും ഇത്തരം പരസ്യങ്ങൾ ആക്രമണ മനോഭാവം വർധിപ്പിക്കാനിടവരുത്തുമെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് കോടതിയുടെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക