ഓക്സ്ഫോഡ് കോവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം രാജ്യത്ത് പൂര്‍ത്തിയായതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഐ.സി.എം.ആറും അറിയിച്ചു. കോവിഷീല്‍ഡിന്റെ ഇതുവരെയുള്ള പരീക്ഷണങ്ങളില്‍ നിന്ന് ലഭിച്ചത് വിശ്വസനീയമായ ഫലങ്ങളാണ്. പരീക്ഷണ ഫലങ്ങൾ മികച്ച ആത്മവിശ്വാസം നൽകുന്നുവെന്നും ഐസിഎംആര്‍ വ്യക്തമാക്കി.
ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് തപാല്‍വകുപ്പ് വീട്ടിലെത്തിക്കും
മഹാമാരിക്കെതിരായ യഥാര്‍ഥ പരിഹാരമാകാന്‍ കോവിഷീല്‍ഡിന് സാധിച്ചേക്കുമെന്നതാണ് കൂടുതൽ ആത്മവിശ്വാസം നൽകുന്നത്. രാജ്യത്തെ 15 കേന്ദ്രങ്ങളിലാണ് കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാംഘട്ട, മൂന്നാംഘട്ട പരീക്ഷണങ്ങള്‍ എസ്.ഐ.ഐയും ഐ.സി.എം.ആറും ചേര്‍ന്ന് നടത്തുന്നത്. ഓക്സ്ഫോഡ് സര്‍വകലാശാലയും ആസ്ട്ര സെനക്കയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുണെ ലാബോറട്ടറിയിലാണ് നിര്‍മിക്കുന്നത്.
യുവാക്കൾക്ക് അർഹമായ പരിഗണന കിട്ടുന്നില്ല; മത്സരിക്കാനില്ലെന്ന് ചാണ്ടി ഉമ്മൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക