എൻസിസി (നാഷണൽ കേഡറ്റ് കോപ്സ്) യിൽ ട്രാൻസ്ജൻഡറുകൾക്ക് പ്രവേശനം അനുവദിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ. എന്നാൽ, കേന്ദ്രത്തിന്റെ ഈ നിലപാട് അംഗീകരിക്കാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ട്രാൻസ്ജൻഡർ ആയെന്ന കാരണം ഉയർത്തി ആർക്കും അവകാശം നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
ഹൽവയിലെ നട്ട്സ് തൊണ്ടയിൽ കുടുങ്ങി പതിനേഴുകാരി മരിച്ചു
എൻസിസിയിൽ ട്രാൻസ്ജൻഡർ ആയതു കൊണ്ട് പ്രവേശനം നിഷേധിക്കപ്പെട്ട തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാർത്ഥിനി ഹിന ഹനീഫ സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പ്രതികരണം. എൻസിസിയുടെ 1948 ആക്ടിലെ സെക്ഷൻ 6 ആണ് ഹിന ചോദ്യം ചെയ്തത്. തുടർന്ന് എൻസിസിയിൽ ഈ മാസം 30 വരെ ഒരു സീറ്റ് ഒഴിച്ചിടാൻ കോളജിനോട് ഇടക്കാല ഉത്തരവിൽ കോടതി നിർദേശിച്ചു. നിലവിൽ ട്രാൻസ്ജൻഡറുകൾക്ക് എൻസിസിയിൽ പ്രവേശനം നൽകാൻ വ്യവസ്ഥയില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ അഭിഭാഷകന്റെ വാദം.
ഉറങ്ങും മുന്‍പ് മഞ്ഞള്‍ പാല് കുടിച്ചുനോക്കൂ; ഗുണങ്ങള്‍ പലതാണ്
.
പ്രതികരിക്കാൻ ഇവിടെ എഴുതുക