പാറ്റ്ന: ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മഹാസഖ്യത്തിൽ കടുത്ത അതൃപ്തിയുമായി സിപിഐ എംഎൽ രംഗത്ത്. തുറന്ന പ്രതികരണവുമായി സിപിഐ എംഎൽ രംഗത്ത് വന്നത്, തെരഞ്ഞെടുപ്പിലെ നിറം മങ്ങിയ കോണ്‍ഗ്രസിന്റെ പ്രകടനത്തിനെതിരെയാണ്. കോൺഗ്രസിന് 70 സീറ്റ് നൽകിയത് തിരിച്ചടിയായെന്ന് സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു.
‘പിണറായി കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും’; നടന് ദേവന്
അടിത്തറ നഷ്ടപ്പെട്ട പാർട്ടിയാണ് കോൺഗ്രസെന്നും കോൺഗ്രസിന്റെ സാമൂഹിക രാഷ്ട്രീയ പ്രസക്തിയും നഷ്ടപ്പെട്ടുവെന്നും ബിഹാർ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഗൗരവമായി കണ്ടില്ലെന്നും ദീപാങ്കർ ഭട്ടാചാര്യ വ്യക്തമാക്കി. ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന സിപിഎമ്മിന് മുന്നറിയിപ്പും ഭട്ടാചാര്യ നല്കി. കോൺഗ്രസുമായുള്ള സഖ്യം സിപിഎമ്മിന് തിരിച്ചടിയാകുമെന്നും നഷ്ടം സംഭവിക്കുക സിപിഎമ്മിന് മാത്രമാകുമെന്നും കോൺഗ്രസുമായുള്ള ബംഗാളിലെ സഖ്യത്തിൽ സിപിഐ എംഎൽ പങ്കാളിയാവില്ലെന്നും ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക