ഓസ്ട്രേലിയയിൽ ഗ്രൗണ്ടിലേക്ക് യാത്രാ വിമാനം തകര്‍ന്നുവീണു. ഓസ്ട്രേലിയന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് സമീപം ഗ്രൗണ്ടിലേക്കാണ് ചെറു വിമാനം തകർന്നു വീണത്. വൈകീട്ടോടെ തകർന്ന് വീണ വിമാനാപകടത്തിൽ ആളപായം ഉണ്ടായിട്ടില്ല. ഫുട്ബോള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചുകൊണ്ടിരുന്ന പ്രാദേശിക താരങ്ങള്‍ അപകടം കണ്ട് ഓടിരക്ഷപ്പെട്ടു.
യു.എ.ഇയിലെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്, ഉടൻ തിരിച്ചെത്തുമെന്ന് ബി.ആർ ഷെട്ടി
എഞ്ചിന് പ്രവര്‍ത്തനം നിലച്ചതിനെ തുടർന്നാണ് ഫ്ലൈയിംഗ് സ്കൂളിന്റെ വിമാനം മൈതനാത്തിലേക്ക് തകർന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ഫ്ലൈയിംഗ് വിദ്യാര്‍ഥികള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക