ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതിയും മക്കൾ സെൽവനും ഒന്നിക്കുന്ന മാസ്റ്റർ. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതോടെ ആരാധകരുടെ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകൾ ഏറിയിരിക്കുകയാണ്. നായക വേഷത്തിൽ ദളപതി വിജയ് എത്തുമ്പോൾ പ്രതിനായക വേഷത്തിലാണ് ആരാധകരുടെ മക്കൾ സെൽവൻ വിജയ് സേതുപതി എത്തുന്നത്.
ടീസർ പുറത്തിറങ്ങി മൂന്ന് മണിക്കൂറിനുള്ളിൽ അരക്കോടി കാഴ്ചക്കാരാണ് ടീസർ കണ്ടിരുന്നു. ഏറെ നാളുകളായി വിജയ് ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റർ. മാളവിക മോഹനനാണ് ചിത്രത്തിലെ നായിക. കാർത്തി ചിത്രം ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. അര്ജുന് ദാസ്, ശാന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെര്‍മിയാഹ്, നാസര്‍, സഞ്ജീവ്, രമ്യ സുബ്രഹ്മണ്യന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക