സിനിമയ്ക്ക് പിന്നിലും മുന്നിലും പ്രവർത്തിച്ച് മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. വിഷ്ണു ഉണ്ണിക്കൃഷ്ണന് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ എന്ന ചിത്രമൊരുക്കിയ സൂരജ് ടോമാണ് ചിത്രത്തിന്റെ സംവിധായകന്.
പെപ്പര്‍ കോണ്‍ സ്റ്റുഡിയോസ് എന്ന ബാനറില്‍ ഒരു കോമഡി പശ്ചാത്തലത്തിലുള്ള ഹൊറര്‍ ത്രില്ലറായാണ് ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ ഒരുങ്ങുന്നത്. സാനിയ അയ്യപ്പനാണ് ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി എത്തുന്നത്. സംഗീത സംവിധായകന് ആനന്ദ് മധുസൂദന്‍ ആദ്യമായി കഥയും, തിരക്കഥയും, സംഭാഷണവും ഒരുക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹരി നാരായണനാണ് ചിത്രത്തിന്റെ ഗാനരചന. ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണല്‍ അവാര്‍ഡ് ജേതാവുമായ ജെസ്റ്റിന് ജോസാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിംഗ് നിര്‍വ്വഹിക്കുന്നത്. നവംബര്‍ 23 ന് തൊടുപുഴയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക