ഡോ.ഗിവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത മലങ്കര മാർത്തോമ്മ സഭയുടെ അധ്യക്ഷനായി. സ്ഥാനാരോഹണ ചടങ്ങുകൾ തിരുവല്ലയിലെ സഭാ ആസ്ഥാനത്താണ്. ചടങ്ങ്, സഭയിലെ മുതിർന്ന എപ്പിസ്കോപ്പ യുയാക്കീ മാർ കൂറിലോസിന്റെ മുഖ്യകാർമികത്വത്തിലാണ്. കുർബാന മധ്യേ ഡോ.ഗിവർഗീസ് മാർ തിയഡോഷ്യസിനെ മാർത്തോമ്മയായി നാമകരണം ചെയ്തു.
ഇദ്ദേഹം, മലങ്കര മാർത്തോമ്മ സഭയുടെ 22-ാമത്തെ മെത്രാപ്പോലീത്തയാണ്. ഡോ.ഗിവർഗീസ് മാർ തിയോഡോഷ്യസ് മെത്രാപ്പോലീത്ത സഭാ തലവനാകുന്നത് കാലം ചെയ്ത ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ പിൻഗാമിയായാണ്. സ്ഥാനാരോഹണത്തിന് ശേഷം നടന്ന അനുമോദന ചടങ്ങിൽ വിവിധ ക്രൈസ്തവസഭകളുടെ മേലധ്യക്ഷൻമാരടക്കമുള്ളവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക