തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽ ജില്ലാ ഡിവിഷനിൽ മറ്റു മുന്നണികളുടെ സ്ഥാനാർഥികളെ ബഹുദൂരം പിന്നിലാക്കി എന്‍ഡിഎ സ്ഥാനാർത്ഥി ബി എൽ അജേഷ് കളം പിടിച്ചിരിക്കുകയാണ്.
നിലവിൽ കൊല്ലയിൽ ഗ്രാമപഞ്ചായത്ത് മെമ്പറാണ് അജേഷ്. സ്വതസിദ്ധമായ എളിമയും വിനയവും കൈമുതലായുള്ള ഈ ചെറുപ്പക്കാരനെ ജനങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കുന്നത്തുകാൽ ഡിവിഷനിൽ കാണാനാകുന്നത്.
ഊർജ്ജസ്വലതയുടെ പ്രതീകമായി യുവത്വത്തിന്റെ കരുത്തുമായി പൂർണസമയ പ്രചരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന അജേഷിനെ പോലുള്ളവർ ജനപ്രതിനിധികളായി വരട്ടെ എന്നും മറ്റു മുന്നണികൾ മാറിമാറി ഭരിച്ച് വികസന മുരടിപ്പ് സംഭവിച്ച കുന്നത്തുകാൽ ജില്ലാ ഡിവിഷനിൽ ഇനിയെങ്കിലും ഒരു മാറ്റം ഉണ്ടാകണം എന്നുമാണ് ഭൂരിഭാഗം ജനങ്ങളും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക