നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണാ കോടതി മാറ്റണമെന്ന നടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. കേസ്, കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടിയിരുന്നു. വിചാരണ മാറ്റാന്‍ കാരണം പ്രോസിക്യൂട്ടര്‍ ക്വാറന്റീനില്‍ ആയതാണ്. അതേസമയം നടി കോടതി മാറ്റ ഹര്‍ജി നല്‍കിയത്, വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ്.
എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
ദിലീപിന്റെ അഭിഭാഷകന് തന്നെ അധിക്ഷേപിച്ച് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ കോടതി ഇടപെട്ടില്ല, പല പ്രധാന വസ്തുതകളും കോടതി രേഖപ്പെടുത്തിയിരുന്നില്ല, നിരവധി അഭിഭാഷകരുടെ മുന്നിലാണ് തന്നെ വിസ്തരിച്ചത് തുടങ്ങിയ ആരോപണങ്ങളാണ് നടി, വിചാരണാ കോടതിക്കെതിരെ ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക