കൊച്ചി: മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ, സ്വർണക്കളളക്കടത്ത്-ഡോളർ ഇടപാടുകളിൽ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. എറണാകുളം ജില്ലാ ജയിലിൽ രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്. മൊഴിയെടുത്തശേഷം വരും ദിവസങ്ങളിൽ അറസ്റ്റ് ഉൾപ്പെടെയുളള തുടർ നടപടികളിലേക്ക് പോകാനാണ് കസ്റ്റംസ് തീരുമാനം.
കേരളത്തിന്റെ സംഘടനാ ചുമതലയിൽ ബിജെപിയില്‍ അതൃപ്തി
ശിവശങ്കറിന്റെ ഒത്താശ, സ്വർണക്കളളക്കടത്തിലടക്കം ഉണ്ടായിരുന്നെന്ന സ്വപ്ന സുരേഷിന്റെ മൊഴി എൻഫോഴ്സ്മെന്റിന് ലഭിച്ച സാഹചര്യത്തിലാണ് കസ്റ്റംസ് നീക്കം. സംസ്ഥാന വിജിലൻസും ശിവശങ്കറെ ചോദ്യം ചെയ്യാൻ അനുമതി തേടി ഇന്ന് കോടതിയെ സമീപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക