പറ്റ്ന: നിതീഷ് കുമാര്‍ ബിഹാറില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൈകുന്നേരം നാലരക്ക് രാജ് ഭവനിലാകും സത്യപ്രതിജ്ഞ. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദയടക്കമുള്ള നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ആരൊക്കെ നിതീഷ് കുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. ബിജെപിയില്‍, ഉപമുഖ്യമന്ത്രി പദത്തിലും വകുപ്പ് വിഭജനത്തിലും ആശയക്കുഴപ്പം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക