സന്നിധാനം: ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ആരംഭം. സന്നിധാനത്തും മാളികപുറത്തും പുതുതായി ചുമതലയേറ്റ മേൽശാന്തിമാർ ശ്രീകോവിൽ തുറന്നു ദീപം തെളിച്ചു. രാവിലെ മുതൽ ഭക്തർ ദർശനത്തിനായി ക്ഷേത്രത്തിലെത്തി. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തരാണ് ദർശനത്തിനെത്തിയത്.
ഇന്നലെ വൈകുന്നേരമാണ് ശബരിമല ക്ഷേത്ര നട തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ കെ സുധീർ നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിയിച്ചത്. ഇന്നലെ പ്രത്യേക പൂജകളൊന്നും ഉണ്ടായിരുന്നില്ല.
16 മുതൽ ഡിസംബർ 26 വരെയാണ് മണ്ഡല കാലം. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്ര നട 30 ന് തുറക്കും. 2021 ജനുവരി 14 നാണ് മകരവിളക്ക്. 19 ന് വൈകിട്ട് വരെ ദർശനമുണ്ട്. തീർത്ഥാടനം പൂർത്തിയാക്കി 20 ന് നട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക