സിപിഎം നേതാവും മുൻ എംപിയുമായ എംബി രാജേഷിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ടെസ്റ്റ് പോസിറ്റീവായ വിവരം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. തനിക്ക് കോവിഡ് പോസിറ്റീവായെന്നും പനിയെ തുടർന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ വീട്ടിൽ തന്നെ വിശ്രമത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ചില പരിപാടികളിൽ അടുത്തിടപഴകിയ നിരവധി പേരുണ്ടെന്നും അവരോടെല്ലാം മുൻകരുതൽ എടുക്കാൻ അഭ്യർത്ഥിക്കുന്നു എന്നും അദ്ദേഹം കുറിച്ചു
ട്രംപ് തലതിരിഞ്ഞ ഭരണാധികാരി, തോല്‍പ്പിച്ച അമേരിക്കന്‍ ജനതക്ക് അഭിവാദ്യം: എംഎം മണി
സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ഇനിയും കുറവ് വരാനുണ്ട്. അതിനാൽ തന്നെ ജാഗ്രത കൈവിടരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. മാത്രമല്ല, കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
അവര്‍ എന്തുകൊണ്ട് മരണത്തിലും വേര്‍പിരിഞ്ഞില്ല, കാരണം പുറത്ത് വിട്ട് അന്വേഷണ സംഘം
പ്രതികരിക്കാൻ ഇവിടെ എഴുതുക