കണ്ണൂർ :തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന പ്രചാരണ പരിപാടികളില്‍ മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട പരാതികളില്‍ പരിഹാരം കാണുന്നതിനുമായി ജില്ലാ- താലൂക്ക് തലങ്ങളില്‍ ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡുകള്‍ നിലവില്‍ വന്നു.
‘നടൻ തൻറെ ഭാര്യയുമായി അടുപ്പത്തിൽ ആയിരുന്നു’: സീരിയൽ നടനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റ്
നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പോസ്്റ്ററുകള്‍, ചുവരെഴുത്തുകള്‍, മൈക്ക് അനൗണ്‍സ്മെന്റ്, യോഗങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍ മുഖേനയുള്ള പ്രചാരണ പരിപാടികള്‍ എന്നിവയുടെ നിയമസാധുത പരിശോധിക്കല്‍, ഇവ ഹരിത പെരുമാറ്റച്ചട്ടവും കൊവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തല്‍ തുടങ്ങിയവയാണ് ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡുകളുടെ ചുമതല. പെരുമാറ്റച്ചട്ടം ലംഘിച്ചുകൊണ്ടുള്ള പ്രചാരണ പരിപാടികള്‍ നിര്‍ത്തി വയ്പ്പിക്കാനും പ്രചാരണ വസ്തുക്കള്‍ നീക്കം ചെയ്യിക്കാനും സ്ക്വാഡുകള്‍ക്ക് അധികാരമുണ്ടായിരിക്കും.
സഞ്ചാരികൾ നോക്കിനിന്നു; കൂറ്റൻ മലയിടിഞ്ഞ് കടലിൽ വീണു; നടുക്കും വിഡിയോ
പ്രതികരിക്കാൻ ഇവിടെ എഴുതുക