തിരുവനന്തപുരം: ജവാന് മദ്യത്തിന് വീര്യം കൂടുതലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വില്‍പ്പന നിർത്താൻ കേരള എക്സൈസ് വകുപ്പ് ഉത്തരവിറക്കിയതായി റിപ്പോർട്ട്. ജൂലായ് 20നുള്ള മൂന്ന് ബാച്ച് മദ്യത്തിന്റെ വില്‍പ്പന നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം നൽകിയിട്ടുള്ളത്.
കൊവിഡ്; ഡൽഹി വീണ്ടും ലോക്ക്ഡൗണിലേക്ക്
എക്സൈസ് നടപടി, രാസപരിശോധനയില്‍ ജവാന് മദ്യത്തില്‍ സെഡിമെന്റ്സിന്റെ അളവ് കണ്ടെത്തിയതിന് പിന്നാലെയാണ്. 245, 246, 247 എന്നീ ബാച്ചുകളിലെ മദ്യത്തിന്റെ വില്‍പ്പന മരവിപ്പിച്ചത് സാമ്പിൾ പരിശോധനയില്‍ മദ്യത്തിന്റെ വീര്യം 39.09% v/v, 38.31% v/v, 39.14% v/v ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ്. എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് എക്സൈസ് കമ്മിഷണര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക