കണ്ണൂർ :ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ശിശുക്ഷേമ സമിതി എല്‍ പി, യു പി, ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ക്കായി സംഘടിപ്പിച്ച രചനാ മത്സരങ്ങളില്‍ ജില്ലക്ക് മികച്ച വിജയം. ഉപന്യാസം, കഥ, കവിത എന്നീ ഇനങ്ങളില്‍ ഓണ്‍ലൈനായാണ് മത്സരം സംഘടിപ്പിച്ചത്. എല്‍ പി വിഭാഗം ഉപന്യാസ മത്സരത്തില്‍ ആരവ് പി പ്രദീപ് (മലപ്പട്ടം ആര് ജി എം എ യു പി സ്കൂള്‍)ഒന്നാം സ്ഥാനവും ഹൈസ്കൂള്‍ വിഭാഗത്തില്‍ കെ ശ്രേയ (പാപ്പിനിശ്ശേരി ഇ എം എസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍) മൂന്നാം സ്ഥാനവും നേടി. കഥാ രചന എല്‍ പി വിഭാഗത്തില്‍ ക്രിഷിന് റോസ് സിജു (എടൂര്‍ സെന്റ് മേരീസ് എല്‍ പി സ്കൂള്‍), യു പി വിഭാഗത്തില്‍ നിസ്വന എസ് പ്രമോദ് (മമ്പറം യു പി സ്കൂള്‍) ഹൈസ്കൂള്‍ വിഭാഗത്തില്‍ ശ്രീനന്ദ ശ്രീനിത്ത്(മുണ്ടേരി ജി എച്ച് എസ് എസ്) എന്നിവര്‍ ഒന്നാം സ്ഥാനം നേടി.
പുല്‍വാമ മാതൃകയില്‍ ഭീകരാക്രമണം നടത്താന്‍ പാക് പദ്ധതി; വൻ നീക്കം പരാജയപ്പെടുത്തി സുരക്ഷാസേന
പ്രതികരിക്കാൻ ഇവിടെ എഴുതുക