തിരുവല്ല നഗരസഭാ അധ്യക്ഷനെ അയോഗ്യനാക്കിയത് ശരിവച്ച് ഹൈക്കോടതി. പാർട്ടി നിർദേശം ലംഘിച്ചതിനാണ് തിരുവല്ല നഗരസഭാ അധ്യക്ഷനെ അയോഗ്യനാക്കിയത്. പാർട്ടി പ്രതിനിധിയായി വിജയിക്കുകയും ശേഷം നിർദേശങ്ങൾ പാലിക്കാതിരിക്കുന്നത് ജനാധിപത്യ അധാർമികതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഡോ. ബി ആര് അംബേദ്കര്‍ മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ഒരു പാർട്ടിയുടെ പ്രതിനിധിയായി മത്സരിച്ചു ജയിക്കുന്ന വ്യക്തി ആ പാർട്ടിയോടു കൂറു കാണിക്കണം, അതുതന്നെയാണ് വോട്ടർമാർ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. ജനാധിപത്യ ഭരണ ക്രമത്തിന്റെ മുഖമുദ്രയാണത്. ഭരണ സ്ഥിരതയ്ക്കുവേണ്ടി ധാരണകൾ പാലിക്കാൻ രാഷ്ട്രീയ കക്ഷികളുടെ ഭാഗമായ ജനപ്രതിനിധികൾ ബാധ്യസ്ഥരാണ്. അംഗമായിരുന്ന പാർട്ടിയുടെ നിയമങ്ങൾ കൂടി പാലിക്കണമെന്നും കോടതി വ്യക്തമാക്കി.
തണുത്ത വെളളത്തില്‍ മുഖം കഴുകുന്നത് ശീലമാക്കൂ; ഈ ഗുണങ്ങള്‍ തീര്‍ച്ചയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക