ചെന്നൈ : കൊറിയോഗ്രാഫറും ഡയറക്ടറുമായ പ്രഭുദേവ ബീഹാർ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റിനെ രഹസ്യമായി വിവാഹം കഴിച്ചതായി വെളിപ്പെടുത്തൽ. സെപ്റ്റംബറിൽ ഇരുവരുടെയും വിവാഹം കഴിഞ്ഞതായി താരവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.
പ്രഭുദേവയുടെ മുംബൈയിലെ വസതിയായ ഗ്രീൻ ഏക്കറിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികൾ ഇപ്പോൾ ചെന്നൈയിലാണ്. ഏതാനും മാസങ്ങളായി വിവാഹം രഹസ്യമായി വച്ചിരിക്കുകയായിരുന്നു പ്രഭുദേവ.
താരത്തിന്റെ പുറം വേദനയുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് ഇടയിലാണ് ഇരുവരും പരിജയപ്പെടുന്നത്. കുറച്ചുകാലം ഇരുവരും ഡേറ്റിങ്ങിലായിരുന്നു. ശേഷം ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയും വിവാഹം കഴിക്കുകയുമായിരുന്നു.
കഴിഞ്ഞയാഴ്ച പ്രഭുദേവ തന്റെ മരുമകളെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ താരവുമായി അടുത്ത വൃത്തങ്ങൾ തള്ളി. “ഇല്ല, ആ റിപ്പോർട്ടുകൾ തെറ്റാണ്. പ്രഭുദേവ ഒരു ഫിസിയോതെറാപ്പിസ്റ്റിനെ വിവാഹം കഴിച്ചു, അവൾ അവന്റെ മരുമകളല്ല. ഇപ്പോൾ അവർ ചെന്നൈയിലാണ്’- അടുത്ത വൃത്തങ്ങൾ ഇന്ത്യാ ടുഡേ.ഇനോട് പറഞ്ഞു.
അതേസമയം, പ്രഭുദേവയിൽ നിന്നോ മാനേജരിൽ നിന്നോ ഇതേപ്പറ്റി ഒരു ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
1995 ൽ നൃത്ത രംഗത്ത് നിന്നും പരിജയപ്പെട്ട് ഇഷ്ടത്തിലായ റംലത്തിനെയാണ് പ്രഭുദേവ ആദ്യം വിവാഹം കഴിച്ചത്. അന്യമതസ്ഥരായിരുന്നതിനാൽ താരത്തെ വിവാഹം കഴിക്കുന്നതിനായി റംലത്ത് മതം മാറിയിരുന്നു. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികൾ ഉണ്ടായി. 2008 ൽ ക്യാൻസർ ബാധിച്ച് മൂത്ത മകൻ മരിച്ചു.
ഹണിമൂണിന് ശേഷം കാജല്‍ അഗര്‍വാള്‍ ചിരഞ്ജീവിയുടെ നായികയാകും
2010 ൽ തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയുമായി പ്രണയത്തിലായി. നടിയുമായിട്ടുള്ള ബന്ധത്തിന്റെ പേരിൽ റംലത്തുമായി 2011 ല്‍ വേർപിരിഞ്ഞു. അന്ന് നയന്‍താരയെ അറസ്റ്റ് ചെയ്യണമെന്നും തന്റെ ഭര്‍ത്താവിനെ വിട്ട് കിട്ടണമെന്നും കാണിച്ച് റംലത്ത് പരാതികളുമായി രംഗത്ത് വന്നിരുന്നു.
നിരവധി വിവാദങ്ങൾക്ക് ശേഷം പ്രഭുദേവയും നയൻതാരയും 2012 ൽ ബന്ധം അവസാനിപ്പിച്ചു. പ്രഭുദേവയുമായുള്ള ബന്ധം വേർപെടുത്തിയ ഉടൻ നയൻതാര ഏതാനും വർഷങ്ങൾ സിനിമ ഉപേക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക