വാള്‍നട്ട് ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്നത് ഹൃദയ ആരോഗ്യത്തിന് മികച്ചതാണ്. പുതിയതായി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. പഠനത്തിന്റെ ഭാഗമായി 600ൽ അധികം പേർക്ക് അവരുടെ സാധാരണ ഭക്ഷണത്തിന്റെ ഭാഗമായി രണ്ട് വർഷം പ്രതിദിനം 30 മുതൽ 60 ഗ്രാം വാൾനട്ട് കഴിക്കാൻ നിർദേശിച്ചു. വാൾനട്ട് പതിവായി കഴിച്ചവർക്ക് ഹൃദ്രോഗ സാധ്യത കുറയുന്നതായി കണ്ടെത്തിയതായി ലോമ ലിൻഡ സർവകലാശാല വ്യക്തമാക്കി. വിറ്റാമിനുകളും ധാതുക്കളും ഡയറ്ററി ഫൈബറും, അതിന് പുറമെ സസ്യ പ്രോട്ടീനുകൾ, ഫൈറ്റോകെമിക്കലുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന വളരെയധികം പോഷക സാന്ദ്രതയുള്ള ഒരു ഭക്ഷ്യവസ്തുവാണ് വാൾനട്ട്.
അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് വാൾനട്ട് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനു പുറമെ, ഇവയുടെ ദീർഘകാല ഉപഭോഗം ശരീരത്തിലെ വീക്കം കുറയ്ക്കുവാനും സഹായകരമാകും. വാൾനട്ട് കഴിക്കുന്നത് വിശപ്പ് നന്നായി നിയന്ത്രിക്കാനും അതുവഴി നിങ്ങളുടെ ശരീരഭാരവും നിയന്ത്രിക്കാനും സഹായിക്കും. കുടലിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ബ്യൂട്ടൈറേറ്റ് എന്ന എൻസൈം ഉത്പാദിപ്പിക്കാൻ വാൾനട്ട് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക