നടൻ വിജയ്യുടെ പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്ന തീരുമാനത്തിൽ നിന്ന് പിന്മാറിയതായി അറിയിച്ച് പിതാവ് ചന്ദ്രശേഖർ. ഈ നീക്കത്തില്‍ നടന് വിജയ് തന്നെ എതിർപ്പറിയിച്ചതോടെയാണ് പിതാവിന്റെ പിന്മാറ്റം. നടന്റെ ഫാൻസ് അസോസിയേഷനായ ‘വിജയ് മക്കള്‍ ഇയക്ക’ത്തിന്റെ പേരിലായിരുന്നു രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കം.
കൂടത്തായി സീരിയല്‍ മൂന്ന് തവണ വേണ്ടെന്ന് വെച്ചതാണ്; പിന്നീട് ഡോളിയായി ജീവിക്കുകയായിരുന്നു, : മുക്ത
പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ നല്കിയ അപേക്ഷ പിന്‍വലിക്കുന്നതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ചന്ദ്രശേഖറിന്റെ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനം വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഈ നീക്കവുമായി തനിക്ക് ബന്ധമില്ലെന്നും പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കരുതെന്നും ആരാധകരോട് വിജയ് അഭ്യർത്ഥിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടി എന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നും സന്നദ്ധസഹായവുമായി മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നുമാണ് വിജയ് ആരാധകരോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക