കർണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ റോഷന് ബേഗിനെ സിബിഐ അറസ്റ്റ് ചെയ്തു. ഐ-മോണിറ്ററി അഡൈ്വസറി (ഐഎംഎ) പൊന്‍സി അഴിമതി കേസിലാണ് റോഷന് ബേഗിനെ അറസ്റ്റ് ചെയ്തത്.
റോഷന് ബേഗിനെ നേരത്തെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. ഞായറാഴ്ച ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ സിബിഐ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് പി ടി ഐ റിപ്പോർട്ട് ചെയ്തു.
കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് സിബിഐ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ റോഷന് ബേഗിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇസ്ലാമിക് രീതിയിലുള്ള നിക്ഷേപത്തിലൂടെ നിക്ഷേപകര്‍ക്ക് വന്‍ ലാഭം വാഗ്ദാനം ചെയ്ത് കൊടിക്കണക്കിന് രൂപ തട്ടിയെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക