സംസ്ഥാനത്ത് ഇനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് ചൂടേറുകയാണ്. തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. അതേസമയം സ്ഥാനാർത്ഥികൾക്കായുള്ള ചിഹ്നങ്ങൾ ഇന്ന് അനുവദിക്കും. വൈകീട്ട് മൂന്ന് മണിവരെയാണ് നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം.
മുന്നണികൾ വിമതരെ പിന്‍വലിക്കുന്നതിനുള്ള അവസാനഘട്ട ശ്രമത്തിലാണുള്ളത്. പത്രിക പിന്‍വലിക്കലിന് ശേഷം മലയാളം അക്ഷരമാല ക്രമത്തില്‍ ക്രമീകരിച്ച് സ്ഥാനാര്‍ഥികളുടെ പേരുകള്‍ വരണാധികാരികള്‍ നോട്ടീസ് ബോര്‍ഡുകളില്‍ ഇടും. ഇന്ന് അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക അറിയാനാകും. ഓരോ സ്ഥാനാര്‍ഥിക്കും റിട്ടേണിങ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡും നല്‍കും. സ്ഥാനാര്‍ഥികള്‍ക്ക് അവരെ തിരിച്ചറിയുന്നതിന് പേരിനൊപ്പം കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താം.
സിന്‍സിനാറ്റി അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തിളങ്ങി ഗീതു മോഹൻദാസിന്റെ ‘മൂത്തോന്’
പ്രതികരിക്കാൻ ഇവിടെ എഴുതുക