പന്ത്രണ്ടാം ക്ലാസിലെ പ്രാക്ടിക്കൽ പരീക്ഷകൾക്കുള്ള ഏകദേശ തീയതി പ്രഖ്യാപിച്ചെന്ന പ്രചാരണം വ്യാജമെന്നു സിബിഎസ്ഇ. ജനുവരി ഒന്നിനു തുടങ്ങി ഫെബ്രുവരി 8 വരെ പരീക്ഷ നടക്കുമെന്നായിരുന്നു സിബിഎസ്ഇയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ, ഇതു വ്യാജമാണെന്നു ബോർഡ് സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു. പരീക്ഷാ നടത്തിപ്പ് എങ്ങനെ വേണമെന്നു പരിശോധിക്കുകയാണ്. ബോർഡ് പരീക്ഷകൾ ഉറപ്പായും നടക്കും. തീയതി വൈകാതെ പ്രഖ്യാപിക്കും– അദ്ദേഹം അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക