ഭർത്താവ് നാഗ ചൈതന്യയ്ക്കൊപ്പം മാലിദ്വീപിൽ അവധിക്കാല ആഘോഷത്തിന്റെ തിരക്കിലാണ് നടി സാമന്ത. ദിവസങ്ങൾക്ക് മുമ്പായിരുന്നു നാഗ ചൈതന്യയുടെ 34ാം പിറന്നാൾ. പിറന്നാൾ ആഘോഷങ്ങൾക്കായാണ് താരങ്ങൾ മാലിയിൽ എത്തിയത്.
സാമന്ത തന്നെയാണ് മാലിയിലെ അവധി ആഘോഷത്തെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. വെക്കേഷൻ ദിനം ആരംഭിച്ചതു മുതലുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റാറ്റസ് നിറയെ മാലിദ്വീപ് യാത്ര വിശേഷങ്ങളായിരുന്നു, എയർപോർട്ട് ചിത്രങ്ങൾ വരെ ഈ കൂട്ടത്തിലുണ്ട്.
ഇപ്പോഴിതാ ബിക്കിനി ധരിച്ചുള്ള ഏറ്റവും പുതിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. വെള്ള നിറത്തിലുള്ള ബിക്കിനിയും തലയിൽ ഹാറ്റും ധരിച്ച് നീല ജലാശയത്തിന്റെ പടവുകൾ കയറുന്ന ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
“നിങ്ങൾ പ്രപഞ്ചമാണ്, കുറച്ചു കാലത്തേക്ക് ഒരു മനുഷ്യനായി സ്വയം മാറുന്നു.” എന്ന അടിക്കുറിപ്പോടുകൂടിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക