തിരുവനന്തപുരം: സ്പ്രിംഗ്ലർ കരാർ അന്വേഷിക്കാൻ റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി കെ ശശിധരന് നായരുടെ നേതൃത്വത്തിലുള്ള പുതിയ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു.
ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി; വിജിലൻസിന് ചോദ്യം ചെയ്യാൻ അനുമതി
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് എം മാധവന് നമ്പ്യാര്‍ അധ്യക്ഷനായ ആദ്യ സമിതി പല കാര്യങ്ങളും പരിശോധിച്ചിട്ടില്ലെന്നും രണ്ട് മാസത്തിനകം പുതിയ സമിതി റിപ്പോര്‍ട്ടു നല്‍കണമെന്നും സര്‍ക്കാര്‍ നിർദേശം നൽകിയിട്ടുണ്ട്.
പഴയ സമിതിയുടെ അന്വേഷണത്തിൽ കരാറുകളിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനാൽ ആ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചട്ടില്ല. അതിനിടെയാണ് രണ്ടാമതൊരു സമിതിയെ സർക്കാർ അന്വേഷണത്തിന് നിയോഗിക്കുന്നത്. ഈ സമിതി മാധവന് നമ്പ്യാര്‍ സമിതി വിട്ടുപോയ കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് സർക്കാർ ഉത്തരവില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക