സമ്പാദിക്കാനറിയാത്ത, പണത്തോട് ആർത്തിയില്ലാത്ത മനുഷ്യനായിരുന്നു ഡിയേഗോ മറഡോണയെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ.
വെറും ഫുട്ബോളറല്ല അദ്ദേഹമെന്ന് മറഡോണയോട് കൂടി താമസിച്ചപ്പോൾ മനസ്സിലായെന്ന് ബോബി അനുസ്മരിച്ചു. ലോകത്ത് നുണ പറയാത്ത ഒരു മനുഷ്യനുണ്ടെങ്കിൽ എനിക്കറിയാവുന്നത് മറഡോണയെ മാത്രമാണ്. ഇതോടെയാണ് മറഡോണയോടുള്ള ആരാധനയും സ്നേഹവും കൂടിയതെന്നും ബോബി പറഞ്ഞു.
ഒരു ബ്രാൻഡ് അംബാസിഡർ എന്നതിലേറെ മറഡോണയുമായി അടുക്കാൻ സാധിച്ചിരുന്നതായും ബോബി അനുസ്മരിച്ചു. ഇന്ന് ഫുട്ബോൾ ലോകത്ത് പലരും പതിനായിരക്കണക്കിനു കോടികൾ സമ്പാദിച്ചിട്ടുണ്ടെങ്കിലും മറഡോണയുടെ ബാങ്ക് അക്കൗണ്ടിൽ ഒന്നും കാണില്ലെന്ന് ബോബി പറഞ്ഞു.
പൈസയ്ക്കു വേണ്ടി ഇത്ര കോടി കിട്ടിയാലെ ഇന്നതു ചെയ്യൂ എന്ന് പിടിവാശിയില്ലാത്ത മനുഷ്യനായിരുന്നു മറഡോണയെന്ന് ബോബി വിശദീകരിച്ചു. മറഡോണയുടെ വിയോഗത്തിൽ അതിയായ വിഷമമുണ്ടെന്നും എംബസി വഴി സ്പെഷൽ പെർമിഷനെടുത്ത് അങ്ങോട്ടു പോകാൻ ശ്രമിക്കുകയാണെന്നും അതു നടക്കുമോ എന്നതറിയില്ലെന്നും ബോബി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക