കേരളത്തിലെ ആദ്യ ഡെലിവറി എടുത്ത റുബികോണ്‍ 6.25 ലക്ഷം രൂപ മുടക്കി KL 08 BW 1 എന്ന ഫാന്‍സി നമ്പര്‍പ്ലേറ്റുമായി ഇപ്പോള്‍ തൃശൂരിലുണ്ട്.ജീപ്പ് ക്യാറ്റഗറിയില്‍ ഇന്ത്യയില്ത്തന്നെഇത്രയും തുക മുടക്കി നമ്പര്‍ 1 സ്വന്തമാക്കിയത് തൃശൂരിലെ സേഫ് ആന്‍ഡ് സ്ട്രോംഗ് ബിസിനസ് കണ്‍സള്‍ട്ടന്റ്സ് എംഡി ഡോ പ്രവീണ്‍ റാണയാണ്.
വിദേശത്തും സ്വദേശത്തുമുള്ള ബിസ്നസ് മാഗ്നറ്റുകളോട് മുട്ടിയാണ് ഡോ പ്രവീണ്‍ ഈ ഒന്നാം നമ്പര്‍ ലേലത്തില്‍ പിടിച്ചത്.
രണ്ടാം ബാച്ചില്‍ വെറും ഇരുപത് റാംഗ്ലര്‍ റുബിക്കണ്‍ മാത്രമാണ് ഇന്ത്യയിലെ റോഡുകളില്‍ (ഓഫ് റോഡുകളിലും) എത്തിയത്. അങ്ങനെയുള്ളൊരു അപൂര്‍വതാരത്തെ 1-ാം നമ്പര്‍ ചാര്‍ത്തി ആദരിക്കാന്‍ അതിന്റെ ആദ്യഉടമകളിലൊരാള്ക്ക് തോന്നിയത് സ്വാഭാവികം.
ബിസിനസ് കണ്‍സള്‍ട്ടന്റ് എന്നതിനു പുറമെ സിനിമാ നിര്‍മാതാവും സംവിധായകനും നടനും കൂടിയാണ് ഡോ പ്രവീണ്‍ റാണ എന്ന സവിശേഷതയുമുണ്ട്.
ഇന്ദ്രന്‍സ്, മണികണ്ഠന് എന്നിവര്‍ക്കൊപ്പം നായകകഥാപാത്രത്തെ അവതരിപ്പിച്ച് ഡോ പ്രവീണ്‍ റാണ നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രമായ അനാന്‍ അണിയറയില്‍ ഒരുങ്ങവെയാണ് വാഹനലോകത്തെ ഈ അപൂര്‍വതാരത്തെ അദ്ദേഹം സ്വന്തമാക്കയത്.
കോവിഡ് സമയത്ത് തൊഴിലില്ലാതായ സിനിമാ സാങ്കേതികപ്രവര്ത്തകര്ക്ക് സഹായമെത്തിച്ചുകൊണ്ട് മുമ്പും അദ്ദേഹം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
ഇന്ത്യയില്‍ വിപണിയിലുള്ള ഏറ്റവും മികച്ച ഓഫ് റോഡ് എസ് യുവികളിലൊന്നായി അറിയപ്പെടുന്ന റുബിക്കോണ്‍ സ്വന്തമാക്കാന്‍ ഡോ പ്രവീണിനെ പ്രചോദിപ്പിച്ചത് സാഹസികതയോടുള്ള കമ്പം തന്നെ.
മുട്ടയുടെ ഉപയോഗം അമിതമായാല്‍ പ്രമേഹ സാധ്യത വര്‍ധിക്കുമെന്ന് പഠനം
268 ബിഎച്ച്പി കരുത്തില്‍ 400 എന്‍ എം ടോര്കിന് ശേഷിയുള്ള 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് റുബിക്കോണിന്റെ 8‑സ്പീഡ് ഓട്ടോമാറ്റിക് വേഗതയുടെ പിന്‍ബലം.
പൂരങ്ങളുടേയും ഗജവീരന്മാരുടേയും നാട്ടിലെത്തുന്ന റുബിക്കോണിന് 217 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട് — കൂടുതല്‍ തലപ്പൊക്കമുണ്ടെന്നു ചുരുക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക