റോഡരികിലെ കമ്പിയിൽ തട്ടി കുളത്തിലേക്ക് തെറിച്ചു വീണയാളുടെ ജീവൻ രക്ഷിച്ച് വളർത്തുനായ. ആലപ്പുഴ കാവുങ്കലാണ് സംഭവം. വെച്ചൂരിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഭൂജല വകുപ്പ് ജീവനക്കാരനായ ജോൺ കുളത്തിലേക്ക് തെറിച്ചു വീണത്.
ബൈക്ക് കമ്പിയിൽ തട്ടി നിൽക്കുകയും ചെയ്തു. തെരുവുനായയുടെ കുരകേട്ടെത്തിയ നാട്ടുകാരാണ് അബോധാവസ്ഥയിൽ കുളത്തിൽ കിടന്ന ജോണിനെ ആശുപത്രിയിലെത്തിച്ചത്.
തെരുവുനായ കുളത്തിലേക്ക് നോക്കി കുരയ്ക്കുന്നത് കണ്ട് പ്രഭാത സവാരിക്കിറങ്ങിയ അനീഷ് മൊബൈൽ ഫോണിലെ ടോർച്ചടിച്ച് നോക്കുകയായിരുന്നു. അപ്പോഴാണ് വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ ആളെ കണ്ടത്.
സ്വകാര്യ ചിത്രങ്ങൾ പുറത്തു വിടുമെന്ന് ഭീഷണി; ഹസിന്റെ പരാതി; ജോലിക്കാരിയുടെ മകൻ അറസ്റ്റിൽ
ഇതോടെ അയൽവാസിയെ കൂട്ടി കുളത്തിലിറങ്ങി ജോണിനെ പുറത്തെടുക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിൽസ നൽകി.
ജോണിന്റെ തലയ്ക്കും ശരീരത്തിലും സാരമായ പരുക്കുണ്ട്. ഇതേത്തുടർന്ന് ഇയാളെ മെഡിക്കൽ കോളജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക