പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിലെ പാവപ്പെട്ടവർക്കായി പുതിയ പദ്ധതി ആസൂത്രണം ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ. ഡയറക്ട് ക്യാഷ് ട്രാൻസ്ഫർ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പുതിയ നടപടിക്കൊരുങ്ങുന്നത് നീതി ആയോഗിന്റെ നിർദേശം സ്വീകരിച്ചാണ്. ഡയറക്ട് ക്യാഷ് ട്രാൻസ്ഫർ പദ്ധതി നടപ്പിലാക്കുക, ബ്രസിലിന്റെ ബോൾസാ ഫാമിലിയ മാത്യകയാക്കിയാണ്.
ശബരിമല; തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യത്തിൽ തീരുമാനം ഇന്നുണ്ടായേക്കും
പദ്ധതി പ്രകാരമുള്ള സഹായം ലഭിക്കുക, സ്കൂളുകളിൽ പോകുന്ന വാക്സിനുകൾ സ്വീകരിച്ച കുട്ടികളുടെ മാതാപിതക്കൾക്കാണ്. വരുമാനം മാസം 5000 ത്തിൽ താഴെ ആയിരിക്കണമെന്നും നിബന്ധനയുണ്ട്. പദ്ധതിയുടെ ഭാഗമായി 40,000 കോടി ഇപ്രകാരം നൽകാനാണ് തീരുമാനമെടുത്തിരിക്കുന്നത്. അർഹരായവർക്ക് സബ്സിഡികളുടെ രൂപത്തിൽ അല്ലാതെ നേരിട്ട് പണം നൽകുന്ന പദ്ധതിയാണ് ഡയറക്ട് ക്യാഷ് ട്രാൻസ്ഫർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക