സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഇനിയും വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്നല്ലെങ്കില്‍ നാളെ എല്ലാം പുറത്തുവരുമെന്നും സമീപ ദിവസങ്ങളില്‍ ഇത് സംഭവിക്കുമെന്നും താനായി ഒന്നും പറയുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പലതും പുറത്തുപറഞ്ഞാല്‍ വേദനിക്കുന്ന ചിലരുണ്ടാകുമെന്നും പാര്ട്ടിയില്പ്പെട്ടവരാരും തനിക്കെതിരെ പ്രവര്‍ത്തിക്കില്ലെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കര്‍ഷക സംഘടനാ പ്രതിനിധികളുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ചര്‍ച്ച നടത്തി
കൂടാതെ വേട്ടയാടപ്പെടുന്ന സമയത്തും നാളെ എല്ലാം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ഉണ്ടായിരുന്നതെന്നും ആ വിശ്വാസത്തിലാണ് ഇതുവരെ നിന്നതെന്നും ഒപ്പം പുറത്തുവരുന്ന കാര്യങ്ങളില്‍ പുതുമയുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരുമ്പോള്‍ അമിതമായി ആഹ്ളാദിക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക