കൊല്ലം: കൊല്ലത്ത് കടലിൽ പോയ മൽസ്യത്തൊഴിലാളികൾ ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. ഇന്നലെ കടലിൽ പോയ അൻപതിലധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു. ഇന്നലെ കടലില്‍ പോയവര്‍ ഇതുവരെ കരയ്ക്കെത്തിയിട്ടില്ല.
വി.ഡി.സതീശനും അന്‍വര്‍സാദത്തിനും എതിരെയുള്ള വിജിലന്‍സ് അന്വേഷണം: അനുമതിയിൽ വ്യക്തത തേടി സ്പീക്കർ
ഇവരെ ടെലിഫോണില്‍ ബന്ധപ്പെടാനും സാധിക്കുന്നില്ല. എന്നാല്‍ ആശങ്കപെടേണ്ടെന്നും ഇവരെ തീരത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
ബുറേവി ചുഴലിക്കാറ്റ് കേരള തീരത്തേക്ക് അടുക്കുന്നതിനാല്‍ വലിയ ജാഗ്രത ആണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന് രാവിലെ റിപ്പോര്‍ട്ടുകള്‍ വന്നതിനാല്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ദുരന്ത നിവാരണ സേനയും എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക