സ്റ്റൈൽ മന്നൻ രജനീകാന്ത് പാർട്ടി പ്രഖ്യാപിക്കുമെന്ന് അറിയിച്ചതിനെ തുടർന്ന് താരത്തെ സ്വാഗതം ചെയ്ത് ബിജെപി. ഡിസംബറിൽ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് താരം അറിയിച്ചത്. രജനീകാന്തുമായി സഖ്യമുണ്ടാക്കാൻ തങ്ങൾ തയ്യാറാണെന്നും ബിജെപി വക്താക്കൾ അറിയിച്ചു. തെരഞ്ഞെടുപ്പിൽ തങ്ങൾ വിജയിക്കുമെന്നും സത്യസന്ധവും സുതാര്യവും അഴിമതിരഹിതവും, ആത്മീയവുമായ രാഷ്ട്രീയമാണ് തങ്ങളുടെ വാഗ്ദാനമെന്നും രജനീകാന്ത് പറയുന്നു.
തമിഴനാട്ടിലെ ജനങ്ങളുടെ നന്മയ്ക്കുവേണ്ടി ജീവൻ ത്യജിക്കാൻ പോലും താൻ തയ്യാറാണ്. തമിഴ്നാട്ടിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും ജാതി മത വർഗ വ്യത്യാസമുണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, താരത്തിന്റെയും ബിജെപിയുടെയും ആശയങ്ങൾ ഒരുമിച്ചു പോകുന്നതാണെന്നും രജനീകാന്ത് തങ്ങളെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും ബിജെപി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക