തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിൽ ഒരേസമയം 3 വോട്ടർമാർക്കു സാമൂഹിക അകലം പാലിച്ചു പ്രവേശിക്കാം.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പോളിങ് ബൂത്തുകളിൽ പ്രത്യേക ക്രമീകരണങ്ങളും മുൻകരുതലുകളും നടപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശങ്ങളുടെ ഭാഗമായാണ് നിയന്ത്രണം.
27 വർഷം ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണം പെൺകുഞ്ഞായി മാറി; റെക്കോർഡ് സ്വന്തമാക്കി ഈ ദമ്പതികൾ
1 പോളിങ് ഉദ്യോഗസ്ഥർ ഫെയ്സ് ഷീൽഡ്, മാസ്ക്, സാനിറ്റൈസർ, കയ്യുറ എന്നിവ നിർബന്ധമായും ഉപയോഗിക്കണം.
2 പോളിങ് ഏജന്റുമാർക്കും മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധം.
3 വോട്ടർമാർ ബൂത്തിൽ പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം, മാസ്ക് ധരിക്കണം. തിരിച്ചറിയൽ വേളയിൽ മാത്രം ആവശ്യമെങ്കിൽ മാസ്ക് മാറ്റണം.
4 കോവിഡ് പോസിറ്റിവ് ആയവർക്കും ക്വാറന്റീനിൽ ഉള്ളവർക്കും തപാൽ വോട്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ളവർക്കും തപാൽ വോട്ട് ചെയ്യാം.
5 തപാൽ ബാലറ്റ് വിതരണം ചെയ്യുന്നവരും തപാൽ വോട്ട് തിരികെ സ്വീകരിക്കുന്നവരും നിർബന്ധമായും കയ്യുറ, മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം. വോട്ടെടുപ്പിന് ശേഷം രേഖകൾ പ്രത്യേക പാക്കറ്റുകളിലാക്കി സ്വീകരണ കേന്ദ്രത്തിൽ ഏൽപിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക