ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനത്തിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് 16 ബസുകള്‍ വിട്ടുനൽകി കെഎസ്ആർടിസി. പൊന്മുടിയിലെ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടിയാണ് കെഎസ്ആർടിസി ബസുകൾ വിട്ടുനൽകിയത്. പൊന്മുടിയിൽ നിന്ന് അടിയന്തിരമായി ആളുകളെ ഒഴിപ്പിക്കുകയും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നതിനായി ഭരണകൂടം ബസുകൾ ആവശ്യപ്പെട്ടിരുന്നു.
റിയൽ ന്യൂസ് കേരളയുടെ 24 മണിക്കൂർ ലൈവ് ചാനൽ ഇപ്പോൾ ജിയോ ടിവിയിലും ലഭ്യമാണ്
തുടർന്നാണ് ഭരണകൂടത്തിന്റെ ആവശ്യപ്രകാരം ബസുകൾ നൽകിയത്. ബസുകളിൽ പൊന്മുടിയിലെ ലയങ്ങളില്‍ നിന്നുൾപ്പെടെയുള്ള ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, ദുരന്തനിവാരണ അതോറിറ്റി ഏത് സമയത്ത് ആവശ്യപ്പെട്ടാലും നൽകാവുന്ന വിധത്തിൽ ഓരോ ഡിപ്പോയില്‍ നിന്നും അഞ്ച് ബസുകള്‍ വീതം തയ്യാറാക്കി നിർത്തണമെന്ന് എല്ലാ യൂണിറ്റ് അധികാരികള്‍ക്കും നിര്‍ദേശം നൽകിയിട്ടുണ്ടെന്ന് സിഎംഡി പറഞ്ഞു. ഡ്രൈവര്‍ സഹിതമായിരിക്കും വാഹനം നൽകുക.
ബുറേവി ചുഴലിക്കാറ്റ് : തിരുവനന്തപുരം വിമാനത്താവളം അടച്ചിടാൻ തീരുമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക