മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചതായി റിപ്പോർട്ട്. സി.എം. രവീന്ദ്രന് നോട്ടീസ് നല്‍കിയിരിക്കുന്നത് ഈ മാസം പത്താം തിയതി ഹാജരാകാനാണ്. നോട്ടീസ് നല്‍കുന്നത് മൂന്നാം തവണയാണ്.
കൊവിഡ് പ്രതിരോധം; സര്‍വകക്ഷി യോഗം ഇന്ന്, യോഗം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍
മുന്‍പ് ചോദ്യം ചെയ്യലിന് നവംബര്‍ ആറാം തിയതി ഹാജരാകണമെന്ന് കാണിച്ച് ഇഡി നോട്ടീസ് നല്‍കിയിരുന്നു. അന്ന് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഹാജരാകാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് വീണ്ടും നവംബര്‍ 27 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്നും ഹാജരാകാന്‍ സാധിച്ചിരുന്നില്ല. സി.എം. രവീന്ദ്രന്, കൊവിഡിനെ തുടര്‍ന്നുള്ള ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ഹാജരാകാന്‍ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും 10 ന് ഹാജരാകാന്‍ നിര്‍ദേശിച്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക