കണ്ണൂർ :തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ കൊവിഡ് പോസിറ്റീവായവരും ക്വാറന്റൈയിനില്‍ ഉള്ളവരുമായ വോട്ടര്‍മാര്‍ക്ക് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന വിവരശേഖരണത്തോട് വോട്ടര്‍മാര്‍ സഹകരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. വോട്ടറുടെ ഐ ഡി കാര്‍ഡ് നമ്പര്‍, തദ്ദേശ സ്ഥാപനത്തിന്റെ പേര്, വാര്‍ഡ് നമ്പര്‍, പാര്‍ട്ട് നമ്പര്‍, ക്രമനമ്പര്‍ എന്നിവയാണ് വിവരശേഖരണത്തിന്റെ ഭാഗമായി നല്‍കേണ്ടത്. വോട്ടറുടെ ഫോണ്‍ മുഖേനയാണ് വിവരശേഖരണം നടത്തുക. വിശദാംശങ്ങള്‍ ലഭിച്ചില്ലെങ്കില്‍ വോട്ടര്‍മാര്‍ക്ക് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് എത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും ഇതൊഴിവാക്കാന്‍ വോട്ടര്‍മാര്‍ വിവരശേഖരണത്തോട് സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക