വർക്കലയിൽ മുസ്ലീം ലീഗ് നേതാവിന്റെ റിസോര്‍ട്ട് തല്ലിത്തകര്‍ത്തതായി റിപ്പോർട്ട്. ഒരു സംഘം ആളുകള്‍ തല്ലിത്തകര്‍ത്തത് മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയംഗം എ.ദാവൂദിന്റ റിസോര്‍ട്ടാണ്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു ചിലക്കൂര്‍ കടപ്പുറത്തുള്ള റിസോര്‍ട്ടില്‍ ആക്രമണം ഉണ്ടായത്.
അതിക്രമിച്ചെത്തിയ സംഘം റിസോർട്ടിന്റെ വാതിലുകൾ ചവിട്ടിപ്പൊളിക്കുകയും പെട്രോൾ ബോംബെറിയുകയും ചെയ്തു. റിസോര്‍ട്ടിന്റെ മുൻപിൽ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റ ചില്ലുകളും തല്ലിത്തകര്‍ത്തു. വര്‍ക്കല പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക