കണ്ണൂർ :തലശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പത്താംക്ലാസും അതിനു മുകളിലുമുള്ളള്ള യോഗ്യതകള്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കായി ഒരു മാസത്തെ മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. വിവിധ മത്സര പരീക്ഷകള്‍ക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 18 നകം എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡ് സഹിതം തലശ്ശേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക തലശ്ശേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക