വാട്സ്ആപ്പ് കോൾ നിരോധനം പിൻവലിയ്ക്കാനൊരുങ്ങി യുഎഇ. വാട്സ്ആപ്പിനൊപ്പം കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. യു.എ.ഇ. സർക്കാരിന്റെ സൈബർ സുരക്ഷാമേധാവി മൊഹമ്മദ് അൽ കുവൈത്തിയാണ് ഇക്കാര്യത്തെ സംബന്ധിച്ച് വെളിപ്പെടുത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പ് – കൊട്ടിക്കലാശം ഒഴിവാക്കണം: കണ്ണൂർ ജില്ലാ കലക്ടര്‍
വാട്സ്ആപ്പ്, ഫേസ്ടൈം തുടങ്ങിയവയിൽ വോയ്സ് കോളിനുള്ള വിലക്ക് നീക്കാനുള്ള ചർച്ചകൾ നടന്നുവരുന്നതായാണ് അദ്ദേഹം പറഞ്ഞത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ നാട്ടിലേയ്ക്ക് വിളിക്കാന്‍ കൂടുതലായും ഇത്തരം സൗകര്യങ്ങളാണ് ഉപയോഗപ്പെടുത്തിയിരുന്നത്. വാട്സ്ആപ്പ് കോള്‍ വിലക്ക് പിന്‍വലിക്കുന്നതോടെ ലക്ഷണക്കണക്കിന് പ്രവാസികള്‍ക്ക് അത് പ്രയോജനപ്പെടും. ഇക്കാര്യത്തിനായുള്ള പ്രവർത്തന നടപടികൾ നടന്നു വരികയാണെന്നും സൈബർ സുരക്ഷാമേധാവി വ്യക്തമാക്കി.
‘എതിര്‍ക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസമാണ് മോദി, അതുപോലെ എന്റെ മക്കളും വളരും’: കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക